Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TamilNadu

ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി രൂപീകരിച്ചു; പേ​ര് പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും

ചെ​ന്നൈ: ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യാ​യി​രു​ന്ന വി.​കെ.​ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ രാ​മ​നാ​ഥ​പു​ര​ത്ത് വെ​ച്ചാ​ണ് പ്ര​ഖ്യാ​പ​നം ന‌‌​ട​ത്തി​യ​ത്. പാ​ർ​ട്ടി​യു​ടെ പേ​ര് പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

പ​താ​ക​യി​ൽ എം​ജി​ആ​ർ, അ​ണ്ണാ​ദു​രൈ, ജ​യ​ല​ളി​ത എ​ന്നി​വ​രു​ണ്ടാ​കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ശി​ക​ലയുടെ പാ​ർ​ട്ടി 40 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. എ​ഐ​എ​ഡി​എം​കെ​യി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പാ​ളി​യ​തോ​ടെ​യാ​ണ് പു​ത്ത​ൻ നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

2027 ജ​നു​വ​രി 27 വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ശ​ശി​ക​ല​ക്ക് അ​യോ​ഗ്യ​ത​യു​ണ്ട്‌. മു​മ്പ് എ​ഐ​എ​ഡി​എം​കെ​യു​ടെ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

 

National

തീ​വ്ര​വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണം; ത​മി​ഴ്നാ​ട് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

ചെ​ന്നൈ: തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. എ​സ്ഐ​ആ​ര്‍ നി​ര്‍​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​ര്‍​ജി ന​ൽ​കാ​നും ഇ​ന്ന് ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

2026ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം എ​സ്ഐ​ആ​ര്‍ ന​ട​ത്താ​മെ​ന്നാ​ണ് ത​മി​ഴ്നാ​ടി​ന്‍റെ ആ​വ​ശ്യം. യോ​ഗ​ത്തി​ൽ എ​സ്ഐ​ആ​റി​നെ​തി​രാ​യ പ്ര​മേ​യവും പാ​സാ​ക്കി. സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ൽ 49 പാ​ര്‍​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു​വെ​ന്ന് ഡി​എം​കെ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി, എ​ഐ​എ​ഡി​എം​കെ പാ​ര്‍​ട്ടി​ക​ളെ യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. ടി​വി​കെ, എ​ൻ​ടി​കെ, എ​എം​എം​കെ പാ​ര്‍​ട്ടി​ക​ള്‍ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല. അ​തേ​സ​മ​യം നാ​ലാം തീയതി എ​സ്ഐ​ആ​റി​നെ​തി​രെ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി കോ​ൽ​ക്ക​ത്ത​യി​ൽ റാ​ലി ന​ട​ത്തും.

National

കാ​ഞ്ചീ​പു​ര​ത്ത് 4.5 കോ​ടി ക​വ​ർ​ന്ന സം​ഭ​വം: അ​ഞ്ചു മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: കാ​ഞ്ചീ​പു​ര​ത്ത് ഹൈ​വേ​യി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ഞ്ചു മ​ല​യാ​ളി​ക​ളെ ത​മി​ഴ്നാ​ട്‌ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കാ​ർ ത​ട​ഞ്ഞ് 4.5 കോ​ടി ക​വ​ർ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.

മ​ല​യാ​ളി​ക​ളാ​യ സ​ന്തോ​ഷ്‌, സു​ജി​ത് ലാ​ൽ, ജ​യ​ൻ, മു​രു​ക​ൻ, കു​ഞ്ഞു​മു​ഹ​മ്മ​ദ്‌ എ​ന്നി​വ​രാണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ലം, പാ​ല​ക്കാ​ട്‌, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ. കാ​ഞ്ചി​പു​രം പോ​ലീ​സ് കേ​ര​ള​ത്തി​ലെ​ത്തി​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ‍​വ​ർ അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ​ണ സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ൾ എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഘ​ത്തി​ലെ മ​റ്റ് 12 പേ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. 17 അം​ഗ​സം​ഘ​മാ​ണ് ക​വ​ർ​ച്ച​യ്ക്കു പി​ന്നി​ലെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മും​ബൈ സ്വ​ദേ​ശി​യു​ടെ ലോ​ജി​സ്റ്റി​ക്സ് ക​മ്പ​നി​യു​ടെ എ​സ്‌​യു​വി ത​ട​ഞ്ഞാ​യി​രു​ന്നു മോ​ഷ​ണം.

മും​ബൈ ബോ​ര്‍​വാ​ലി സ്വ​ദേ​ശി ജ​തി​ന്‍റെ പ​രാ​തി​യി​ലാ​ണു ന​ട​പ​ടി. 2017 മു​ത​ല്‍ കൊ​റി​യ​ര്‍ ക​മ്പ​നി ന​ട​ത്തി​യി​രു​ന്ന ജ​തി​ന്‍, ക​മ്മി​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ജ്യ​മെ​മ്പാ​ടും പ​ണ​വും വി​ല​യേ​റി​യ സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ നാ​ല​ര​ക്കോ​ടി രൂ​പ​യു​മാ​യി ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു ചെ​ന്നൈ​യി​ലെ സൗ​ക്കാ​ര്‍​പെ​ട്ടി​ലേ​ക്കു പ​ണ​വു​മാ​യി ര​ണ്ടു ഡ്രൈ​വ​ര്‍​മാ​രെ അ​യ​ച്ചി​രു​ന്നു. വാ​ഹ​നം ചെ​ന്നൈ-​ബെം​ഗ​ളു​രു ദേ​ശീ​യ​പാ​ത വ​ഴി കാ​ഞ്ചീ​പു​ര​ത്ത് എ​ത്തി​യ​പ്പോ​ള്‍, കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള 17 പേ​ര​ട​ങ്ങു​ന്ന സം​ഘം മൂ​ന്ന് കാ​റു​ക​ളി​ലാ​യെ​ത്തി കാ​ര്‍ ത​ട​ഞ്ഞ് ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​ര്‍ കൈ​ക്ക​ലാ​ക്കി.

ആ​ര്‍​ക്കോ​ട്ട് ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ കാ​റും ഡ്രൈ​വ​ര്‍​മാ​രെ​യും ഉ​പേ​ക്ഷി​ച്ച് പ​ണ​വു​മാ​യി ര​ക്ഷ​പ്പെ​ട്ടു. പ്ര​ത്യേ​ക സം​ഘം രൂ​പവത്​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ക​വ​ര്‍​ച്ച​സം​ഘം കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണെ​ന്നു ത​മി​ഴ്നാ​ട് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം അഞ്ചുപേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 12 പേ​രെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നു പോലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ഒ​രു സം​ഘം കേ​ര​ള​ത്തി​ല്‍ ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.

National

ക​രൂ​ര്‍ ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വി​ജ​യ്‌​യു​ടെ കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച 41 പേ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ് ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മ​ഹാ​ബ​ലി​പു​ര​ത്തെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പ​രി​പാ​ടി​യി​ലേ​ക്ക് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല.

ക​രൂ​ര്‍ സ​ന്ദ​ര്‍​ശി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ കാ​ണാ​നാ​യി​രു​ന്നു വി​ജ​യ് ആ​ദ്യം പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്കാ​യി റി​സോ​ര്‍​ട്ടി​ലെ 50 മു​റി​ക​ള്‍ ബു​ക്ക്‌​ചെ​യ്തി​ട്ടു​ണ്ട്. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ വീ​ടു​ക​ളി​ല്‍ നി​ന്ന് കാ​റു​ക​ളി​ല്‍ ക​രൂ​രി​ലെ​ത്തി​ച്ച ശേ​ഷം എ​ട്ടു ബ​സു​ക​ളി​ലാ​യാ​ണ് മ​ഹാ​ബ​ലി​പു​ര​ത്തേ​ക്ക് എ​ത്തി​ച്ച​ത്.

38 കു​ടും​ബ​ങ്ങ​ളെ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​താ​യി ടി​വി​കെ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ളു​ള്ള​തി​നാ​ല്‍ ചി​ല കു​ടും​ബ​ങ്ങ​ള്‍ എ​ത്തി​യി​ട്ടി​ല്ല. ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ്ഥാ​പ​ന​മാ​യ വോ​യ്സ് ഓ​ഫ് കോ​മ​ണ്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

National

ക​രൂ​ർ ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വീ​ഡി​യോ കോ​ൾ ചെ​യ്ത് വി​ജ​യ്

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ച് വി​ജ​യ്. ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളു​മാ​യി വി​ജ​യ് സം​സാ​രി​ച്ച​ത്. 15 മി​നി​റ്റി​ല​ധി​കം ഓ​രോ​രു​ത്ത​രോ​ടും സം​സാ​രി​ച്ച വി​ജ​യ്, കു​ടും​ബ​ത്തി​നൊ​പ്പം എ​ന്നും ഉ​ണ്ടാ​കു​മെ​ന്നും ഉ​ട​ൻ നേ​രി​ൽ കാ​ണു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി.

ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​ത് സം​ഭ​വി​ച്ചെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ന​ഷ്ടം പ​രി​ഹ​രി​ക്കാ​നാ​കി​ല്ലെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. വി​ജ​യ് ഫോ​ണി​ൽ വി​ളി​ക്കു​മെ​ന്ന് ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബാം​ഗ​ങ്ങ​ളെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

National

ക​രൂ​ർ ദു​ര​ന്തം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ ത​ള്ളി, ടി​വി​കെ​യ്ക്കും സ​ർ​ക്കാ​രി​നും ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ര്‍​ശ​നം

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ര​ണ്ട് ഹ​ർ​ജി​ക​ൾ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. ദേ​ശീ​യ മ​ക്ക​ൾ ശ​ക്തി ക​ക്ഷി​യും ബി​ജെ​പി അ​ഭി​ഭാ​ഷ​ക​നും ന​ൽ​കി​യ ഹ​ർ​ജി​ക​ളാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ച് ത​ള്ളി​യ​ത്.

ക​രൂ​ര്‍ ദു​ര​ന്തം ദേ​ശീ​യ മ​ക്ക​ള്‍ ശ​ക്തി ക​ക്ഷി​യെ ബാ​ധി​ച്ചി​ട്ടി​ല്ല​ല്ലോ​യെ​ന്നാ​യി​രു​ന്നു ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യം. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം എ​ങ്ങ​നെ സി​ബി​ഐ​ക്ക് വി​ടാ​നാ​കു​മെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണ ആ​വ​ശ്യം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ​രാ​തി രാ​ഷ്ട്രീ​യ താ​ല്‍​പ്പ​ര്യം വെ​ച്ചു​ള്ള​താ​ണെ​ന്നും, ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് ന​ഷ്ട​മൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ട് ജ​സ്റ്റീ​സു​മാ​രാ​യ എം. ​ദ​ണ്ഡ​പാ​ണി, എം. ​ജോ​തി​രാ​മ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ർ​ത്തു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ടി​വി​കെ നേ​താ​വ് ആ​ധ​വ് അ​ർ​ജു​ന ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചി​ല്ല. ടി​വി​കെ അ​ഭി​ഭാ​ഷ​ക​ർ എ​ത്തി​യ​ത് മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യ്ക്ക് വേ​ണ്ടി മാ​ത്ര​മാ​ണ്.

കൂ​ടാ​തെ, ധ​ന​സ​ഹാ​യം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദു​ര​ന്ത​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ മ​റു​പ​ടി അ​റി​യി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നോ​ട്ടീ​സ് അ​യ​ച്ചു.

ടി​വി​കെ പാ​ർ​ട്ടി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് കോ​ട​തി ഉ​ന്ന​യി​ച്ച​ത്. ആ​ള്‍​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്?. അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത​വ​രെ നി​യ​ന്ത്രി​ക്കേ​ണ്ടേ?. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ള്ള​വും ശു​ചി​മു​റി​ക​ളും, പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി​ക​ളാ​ണെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നെ​യും വി​മ​ർ​ശി​ച്ച കോ​ട​തി ഏ​തു പാ​ര്‍​ട്ടി​ക്കാ​രാ​ണെ​ങ്കി​ലും പൗ​ര​ന്മാ​രു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ചു​മ​ത​ല​യാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ചു. ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​രു​ന്നോ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യെ​ന്ന് ഉ​റ​പ്പാ​ക്കി​യി​രു​ന്നോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ക​രൂ​ര്‍ റാ​ലി​ക്ക് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നു​മ​തി ന​ല്‍​കി​യ​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. റാ​ലി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത് സം​സ്ഥാ​ന ഹൈ​വേ വ​കു​പ്പാ​ണോ അ​തോ നാ​ഷ​ണ​ല്‍ ഹൈ​വേ അ​തോ​റി​റ്റി​യാ​ണോ​യെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ പാ​ത​യോ​ര​ങ്ങ​ളി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പൊ​തു​യോ​ഗ​ങ്ങ​ളോ റാ​ലി​ക​ളോ ന​ട​ത്തു​ന്ന​തി​ന്, പൊ​തു മാ​ര്‍​ഗ​നി​ര്‍​ദേ​ശം രൂ​പീ​ക​രി​ക്കു​ന്ന​തു​വ​രെ, ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക്കും അ​ത്ത​രം പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് തീ​ര്‍​പ്പാ​ക്കി.

National

സി​പി​എം സം​ഘം ഇ​ന്ന് ക​രൂ​രി​ല്‍; ദു​ര​ന്ത ഭൂ​മി സ​ന്ദ​ര്‍​ശി​ക്കും

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ക​രൂ​രി​ല്‍ വി​ജ​യ്‌​യു​ടെ ടി​വി​കെ റാ​ലി​ക്കി​ടെ ആ​ള്‍​ക്കൂ​ട്ട ദു​ര​ന്ത​മു​ണ്ടാ​യ സ്ഥ​ലം സി​പി​എം പ്ര​തി​നി​ധി സം​ഘം ഇ​ന്ന് സ​ന്ദ​ര്‍​ശി​ക്കും. സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എം​പി​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, വി. ​ശി​വ​ദാ​സ​ന്‍ എ​ന്നി​വ​രു​മു​ണ്ട്.

ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രെ സം​സ്ഥാ​ന​ത്തെ സി​പി​എം നേ​താ​ക്ക​ൾ നേ​ര​ത്തെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​റ​പ്പ് ന​ൽ​കി. വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

National

ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ക്കാ​നി​ല്ല, വി​ജ​യ് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: സെ​ന്തി​ൽ ബാ​ലാ​ജി

ചെ​ന്നൈ: ക​രൂ​ര്‍ ആ​ള്‍​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ല്‍ ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്ക്ക് മ​റു​പ​ടി​യു​മാ​യി ഡി​എം​കെ നേ​താ​വ് സെ​ന്തി​ല്‍ ബാ​ലാ​ജി. ദു​ര​ന്ത​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത ദു​ര​ന്ത​മാ​ണ് ന​ട​ന്ന​തെ​ന്നും ബാ​ലാ​ജി പ്ര​തി​ക​രി​ച്ചു.

യോ​ഗ​ത്തി​ന് എ​ത്തി​യ​വ​ര്‍​ക്ക് കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലും ടി​വി​കെ ശ്ര​മി​ച്ചി​ല്ല. ഡി​എം​കെ​യു​ടെ യോ​ഗ​ങ്ങ​ളി​ല്‍ ഇ​തൊ​ന്നു​മ​ല്ല പ​തി​വ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലും ടി​വി​കെ ഉ​റ​പ്പാ​ക്കി​യി​ല്ലെ​ന്നും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് സെ​ന്തി​ല്‍ ബാ​ലാ​ജി പ​റ​ഞ്ഞു.

നൂ​റു​ക​ണ​ക്കി​ന് ചെ​രു​പ്പു​ക​ള്‍ കി​ട​ക്കു​ന്ന​ത് ന​മു​ക്ക് അ​വി​ടെ കാ​ണാം. എ​ന്നാ​ല്‍ ഒ​രു ബി​സ്‌​ക​റ്റി​ന്‍റെ ക​വ​റോ വെ​ള്ള​ക്കു​പ്പി​യോ ക​ണ്ടി​ല്ല. വി​ജ​യ് കൃ​ത്യ​സ​മ​യ​ത്ത് എ​ത്താ​തി​രു​ന്ന​ത് വ​ലി​യ വീ​ഴ്ച​യാ​ണ്. വി​ജ​യ് വ​രും​മു​ന്‍​പ് ത​ന്നെ പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നും ആ​ളു​ക​ള്‍ കു​ഴ​ഞ്ഞു വീ​ണി​രു​ന്നു​വെ​ന്നും സെ​ന്തി​ല്‍ ബാ​ലാ​ജി വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​യി​ട​ത്തും പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. വി​ജ​യ് വാ​ഹ​ന​ത്തി​ന് മു​ക​ളി​ല്‍ നി​ന്ന​ത് 19 മി​നി​റ്റാ​ണ്. ത​ന്നെ​ക്കു​റി​ച്ച് അ​വ​സാ​നം സം​സാ​രി​ക്കാം എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ആ​റു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ള്‍ ചെ​രു​പ്പേ​റു​ണ്ടാ​യി. ത​ന്നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത് 16-ാം മി​നി​ട്ടി​ലാ​ണ്. വി​ജ​യ് തെ​റ്റിദ്ധരി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സെ​ന്തി​ല്‍ ബാ​ലാ​ജി കു​റ്റ​പ്പെ​ടു​ത്തി.

National

ക​ണ്ണീ​ര​ട​ക്കി ക​രൂ​ർ; പ​രി​ക്കേ​റ്റ 104 പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു; ആ​റു പേ​ര്‍ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ ന​ട​നും രാ​ഷ്‌​ട്രീ​യ​നേ​താ​വു​മാ​യ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 104 പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു. ആ​റ് പേ​ര്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ദു​ര​ന്ത​ത്തി​ൽ 41 പേ​ർ മ​രി​ച്ചി​രു​ന്നു. അ​ഞ്ചു വീ​തം ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും 18 സ്ത്രീ​ക​ളും 13 പു​രു​ഷ​ന്മാ​രു​മാ​ണ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​ത്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ക​രൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്.

സം​ഭ​വ​ത്തി​ൽ അ​നാ​സ്ഥ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​രം ക​രൂ​ർ പോ​ലീ​സ് ടി​വി​കെ ഭാ​ര​വാ​ഹി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, ക​രൂ​ര്‍ ദു​ര​ന്ത​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ നേ​താ​വും എ​ഐ​എ​ഡി​എം​കെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി രം​ഗ​ത്തെ​ത്തി. ആ​ള്‍​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ല്‍ നി​ന്ന് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ നി​ന്ന് ഡി​എം​കെ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് എ​ട​പ്പാ​ടി കെ ​പ​ള​നി​സ്വാ​മി കു​റ്റ​പ്പെ​ടു​ത്തി. ഇ​ത്ര​യും വ​ലി​യ പ​രാ​ജ​യം സ​ര്‍​ക്കാ​ര്‍ മ​റ​ച്ച് വെ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നും കു​റ്റം മ​റ്റു​ള്ള​വ​രി​ലേ​ക്ക് കെ​ട്ടി​വെ​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

ക​രൂ​ർ ദു​ര​ന്തം; വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തെ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ. ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ‍​യ്‌​യു​ടെ വീ​ഡി​യോ പു​റ​ത്തു​വന്നതിനു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

റാ​ലി ന‌​ട​ത്താ​ൻ നേ​താ​ക്ക​ൾ ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ത്ത് കു​റ​ച്ച് ആ​ളു​ക​ൾ​ക്ക് മാ​ത്ര​മെ ഒ​ത്തു​കൂ​ടാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ഇ​വി​ടെ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ വേ​ലു​ച്ചാ​മി​പു​രം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ത് ടി​വി​കെ നേ​താ​ക്ക​ൾ സ്വീ​ക​രി​ച്ചെ​ന്നും സ​ർ​ക്കാ​രി​ന്‍റെ മീ​ഡി​യാ സെ​ക്ര​ട്ട​റി അ​മു​ത പ​റ​ഞ്ഞു.

ദു​ര​ന്ത​ത്തെ കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​തി​നാ​യി​രം പേ​ർ വ​രു​മെ​ന്നാ​ണ് ടി​വി​കെ അ​റി​യി​ച്ച​ത്. മു​ൻ റാ​ലി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​പ​തി​നാ​യി​രം പേ​ർ വ​രു​മെ​ന്ന് ക​ണ​ക്കാ​ക്കി. അ​ത​നു​സ​രി​ച്ച് പോ​ലീ​സ് സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി.

സാ​ധാ​ര​ണ​യാ​യി ഓ​രോ 50 പേ​ർ​ക്കും ഒ​രു പോ​ലീ​സു​കാ​ര​ൻ എ​ന്ന​താ​ണ് രീ​തി. എ​ന്നാ​ൽ ക​രൂ​രി​ൽ ഓ​രോ 20 പേ​ർ​ക്കും ഒ​രു പോ​ലീ​സു​കാ​ര​നെ​യാ​ണ് വി​ന്യ​സി​ച്ച​തെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

National

"ഹൃ​ദ​യം വേ​ദ​ന​കൊ​ണ്ട് പി​ട​യു​ന്നു, ഉടനെ എല്ലാവരെയും കാണും': വി​കാ​രാ​ധീ​ന​നാ​യി വി​ജ​യ്

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്. ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും സ​ങ്ക​ട​പ്പെ​ട്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് താ​രം വി​കാ​രാ​ധീ​ന​നാ​യി പ​റ​ഞ്ഞു. ആ​ളു​ക​ൾ റാ​ലി​ക്ക് എ​ത്തി​യ​ത് ത​ന്നോ​ടു​ള്ള സ്നേ​ഹം കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ പ്ര​സം​ഗി​ച്ച​ത് അ​നു​വ​ദി​ച്ച സ്ഥ​ല​ത്തു​നി​ന്നു​ത​ന്നെ​യാ​ണ്. ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​ത് ന​ട​ന്നു. ഉ​ട​ൻ എ​ല്ലാ​വ​രെ​യും കാ​ണും. സത്യം ഉടൻ പുറത്തുവരും. പി​ന്തു​ണ​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യെ​ന്നും താ​രം വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ദു​ര​ന്ത​ത്തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വും വി​ജ​യം ഉ​യ​ർ​ത്തു​ന്നു​ണ്ട്. അ​ഞ്ച് ജി​ല്ല​ക​ളി​ലും പ്ര​ശ്ന​മു​ണ്ടാ​യി​ല്ല, ക​രൂ​രി​ൽ മാ​ത്രം എ​ന്തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നും താ​രം ചോ​ദ്യ​മു​ന്ന​യി​ച്ചു.

National

ക​രൂ​ർ ദു​ര​ന്തം: ടി​വി​കെ നേ​താ​ക്ക​ളാ​യ മ​തി​യ​ഴ​ക​നും പൌ​ന്‍ രാ​ജും റി​മാ​ന്‍​ഡി​ല്‍

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ വി​ജ​യ്‌​യു​ടെ ടി​വി​കെ നേ​താ​ക്ക​ളാ​യ മ​തി​യ​ഴ​ക​ൻ, പൌ​ൻ രാ​ജ് എ​ന്നി​വ​ർ റി​മാ​ൻ​ഡി​ൽ. ഒ​ക്ടോ​ബ​ർ 14 വ​രെ​യാ​ണ് ക​രൂ​ർ ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ത​മി​ഴ​ക വെ​ട്രി ക​ഴ​കം ക​രൂ​ർ വെ​സ്റ്റ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ മ​തി​യ​ഴ​ക​നും ക​രൂ​ർ സെ​ൻ​ട്ര​ൽ സി​റ്റി സെ​ക്ര​ട്ട​റി​യാ​യ പൌ​ൻ​രാ​ജും അ​റ​സ്റ്റി​ലാ​യി​രു​ന്നു. പ​രി​പാ​ടി​ക്ക് അ​നു​മ​തി തേ​ടി ക​ത്ത് ന​ൽ​കി​യ മ​തി​യ​ഴ​ക​നെ നേ​ര​ത്തെ കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​രു​ന്നു. ടി​വി​കെ യോ​ഗ​ത്തി​നു​ള്ള ഫ്ല​ക്സും കൊ​ടി​തോ​ര​ണ​ങ്ങ​ളും ക്ര​മീ​ക​രി​ച്ച പൌ​ൻ​രാ​ജാ​ണ് ഒ​ളി​വി​ൽ പോ​കാ​ൻ മ​തി​യ​ഴ​ക​നെ സ​ഹാ​യി​ച്ച​തെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, കേ​സി​ൽ ടി​വി​കെ നേ​താ​ക്ക​ളാ​യ ബു​സി ആ​ന​ന്ദും നി​ർ​മ​ൽ കു​മാ​റും മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ന് ഉ​ത്ത​ര​വാ​ദി അ​ല്ലെ​ന്ന് ആ​ന​ന്ദ് അ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പോ​ലീ​സ് സു​ര​ക്ഷ ന​ൽ​കി​യി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. പ്ര​സം​ഗം തു​ട​ങ്ങി അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ‌ വൈ​ദ്യു​തി നി​ല​ച്ചു. ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് ചെ​രി​പ്പു​ക​ൾ എ​റി​ഞ്ഞു. ആം​ബു​ല​ൻ​സ് വ​ന്ന​തും പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി എ​ന്നും ഇ​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

National

ക​രൂ​ർ ദു​ര​ന്തം: ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍ ക​സ്റ്റ​ഡി​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ ന​ട​നും രാ​ഷ്‌​ട്രീ​യ നേ​താ​വു​മാ​യ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 41 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി ക​സ്റ്റ​ഡി​യി​ൽ.

ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ഫെ​ലി​ക്സ് ജെ​റാ​ൾ​ഡ് എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സെ​ന്തി​ൽ ബാ​ലാ​ജി​യു​ടെ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ച യൂ​ട്യൂ​ബ് വീ​ഡി​യോ​യു​ടെ പേ​രി​ലാ​ണ് രാ​വി​ലെ ചെ​ന്നൈ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്.

റെ​ഡ്പി​ക്സ് യൂ​ട്യൂ​ബ് എ​ന്ന ചാ​ന​ൽ എ​ഡി​റ്റ​ർ ആ​യ ഫെ​ലി​ക്സ് ജെ​റാ​ൾ​ഡ് സ്റ്റാ​ലി​ൻ സ​ർ​ക്കാ​രി​ന്‍റെ ക​ടു​ത്ത വി​മ​ർ​ശ​ക​ൻ കൂ​ടി​യാ​ണ്.

സം​ഭ​വ​ത്തി​ൽ ടി​വി​കെ നേ​താ​ക്ക​ന്മാ​രാ​യ മ​തി​യ​ഴ​ക​ൻ, പൗ​ൻ രാ​ജ് എ​ന്നി​വ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ടി​വി​കെ ക​രൂ​ർ വെ​സ്റ്റ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ മ​തി​യ​ഴ​ക​നെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. അ​തേ​സ​മ​യം, പ​രി​പാ​ടി​ക്ക് അ​നു​മ​തി തേ​ടി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ ഒ​പ്പി​ട്ട​യാ​ളാ​ണ് ക​രൂ​ർ സ്വ​ദേ​ശി​യാ​യ പൗ​ൻ രാ​ജ്.

അ​തേ​സ​മ​യം ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പോ​ലീ​സ് എ​ഫ്ഐ​ആ​റി​ലു​ള്ള​ത്. വി​ജ​യ് റാ​ലി​ക്കെ​ത്താ​ൻ മ​നഃ​പൂ​ര്‍​വം നാ​ലു​മ​ണി​ക്കൂ​ര്‍ വൈ​കി​യെ​ന്നും ക​രൂ​രി​ൽ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് റോ​ഡ്‍ ഷോ ​ന​ട​ത്തി​യ​തെ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ലു​ള്ള​ത്.

അ​നു​മ​തി ഇ​ല്ലാ​തെ റോ​ഡി​ൽ നി​ർ​ത്തി സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി, ടി​വി​കെ നേ​താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും അ​നു​സ​രി​ച്ചി​ല്ല എ​ന്നും എ​ഫ്ഐ​ആ​റി​ലു​ണ്ട്. പ​രി​പാ​ടി​ക്കി​ടെ ബോ​ധ​ര​ഹി​ത​രാ​യി 11 പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ബോ​ധ​ക്ഷ​യ​വും ശ്വാ​സ​ത​ട​സ​വു​മു​ണ്ടാ​യി.

മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ന്ന ആ​ളു​ക​ൾ ത​ള​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മോ മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പോ​ലീ​സ് പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും സം​ഘാ​ട​ക​ർ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

National

ക​രൂ​ര്‍ ദു​ര​ന്തം: വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ പാ​ടി​ല്ല, ആ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​നു​ള്ള സ​മ​യ​മ​ല്ലെന്ന് എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: ക​രൂ​ര്‍ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളും കിം​വ​ദ​ന്തി​ക​ളും പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. എ​ല്ലാ​വ​രും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്നും ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​സ്തു​ത​ക​ള​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

നി​ര​പ​രാ​ധി​ക​ൾ മ​രി​ക്ക​ണ​മെ​ന്ന് ഒ​രു നേ​താ​വും ആ​ഗ്ര​ഹി​ക്കി​ല്ല. ഏ​ത് പാ​ർ​ട്ടി​യി​ൽ പെ​ട്ട​വ​രാ​യാ​ലും മ​രി​ച്ച​ത് ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ളാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ ഇ​നി ഇ​ങ്ങ​നെ​യൊ​രു ദു​ര​ന്തം ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ല. അ​തി​നു വേ​ണ്ടി​യാ​ണ് എ​ല്ലാ​വ​രും പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. ആ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​നു​ള്ള സ​മ​യ​മ​ല്ല ഇ​ത്. ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് സം​ഭ​വി​ച്ച​ത്. ഇ​നി ഇ​ത്ത​രം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. അ​പ​ക​ട​ത്തി​നു​ള്ള കാ​ര​ണം ക​ണ്ടെ​ത്തും. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ മു​ഴു​വ​ൻ ചെ​ല​വും സ​ർ​ക്കാ​ർ വ​ഹി​ക്കും. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​ട​ൻ​ത​ന്നെ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

"മ​നഃ​പൂ​ര്‍​വം നാ​ലു മ​ണി​ക്കൂ​ര്‍ വൈ​കി​യെ​ത്തി, അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് ഷോ ​ന​ട​ത്തി': വി​ജ​യ്‌​ക്കെ​തി​രാ​യ എ​ഫ്ഐ​ആ​ർ

ചെ​ന്നൈ: ക​രൂ​ര്‍ ദു​ര​ന്ത​ത്തി​ൽ ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പോ​ലീ​സ് എ​ഫ്ഐ​ആ​ർ. വി​ജ​യ് റാ​ലി​ക്കെ​ത്താ​ൻ മ​നഃ​പൂ​ര്‍​വം നാ​ലു​മ​ണി​ക്കൂ​ര്‍ വൈ​കി​യെ​ന്നും ക​രൂ​രി​ൽ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് റോ​ഡ്‍ ഷോ ​ന​ട​ത്തി​യ​തെ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ലു​ള്ള​ത്.

അ​നു​മ​തി ഇ​ല്ലാ​തെ റോ​ഡി​ൽ നി​ർ​ത്തി സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി, ടി​വി​കെ നേ​താ​ക്ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും അ​നു​സ​രി​ച്ചി​ല്ല എ​ന്നും എ​ഫ്ഐ​ആ​റി​ലു​ണ്ട്. പ​രി​പാ​ടി​ക്കി​ടെ ബോ​ധ​ര​ഹി​ത​രാ​യി 11 പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ബോ​ധ​ക്ഷ​യ​വും ശ്വാ​സ​ത​ട​സ​വു​മു​ണ്ടാ​യി.

മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ന്ന ആ​ളു​ക​ൾ ത​ള​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മോ മെ​ഡി​ക്ക​ല്‍ സൗ​ക​ര്യ​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പോ​ലീ​സ് പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും സം​ഘാ​ട​ക​ർ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

പ്ര​വ​ർ​ത്ത​ക​ർ മ​ര​ങ്ങ​ളി​ലും ചെ​റി​യ ഷെ​ഡു​ക​ളി​ലും ക​യ​റി ഇ​രു​ന്നെ​ന്നും അ​വ ത​ക​ർ​ന്നു വീ​ണെ​ന്നും എ​ഫ്ഐ​ആ​റി​ൽ സൂ​ചി​പ്പി​ക്കു​ന്നു. താ​ഴെ നി​ൽ​ക്കു​ന്ന​വ​രു​ടെ മു​ക​ളി​ലേ​ക്ക് ത​ക​ർ​ന്ന് വീ​ണ​താ​ണ് ദു​ര​ന്ത​ത്തി​ന് വ​ഴി​വെ​ച്ച​ത്. പ​തി​നാ​യി​രം പേ​ർ​ക്ക് ആ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ 25,000 പേ​ർ പ​ങ്കെ​ടു​ത്തെ​ന്ന് എ​ഫ്ഐ​ആ​റി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​രൂ​രി​ൽ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും 41 പേ​രാ​ണ് മ​രി​ച്ച​ത്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 55 പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു. അ​മ്പ​തി​ല​ധി​കം പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ക​രൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്.

സം​ഭ​വ​ത്തി​ൽ അ​നാ​സ്ഥ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ക​രൂ​ർ പോ​ലീ​സ് ടി​വി​കെ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഏ​കാം​ഗ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ജ​സ്റ്റീ​സ് അ​രു​ണ ജ​ഗ​ദീ​ശ​ൻ ക​രൂ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി ദു​രി​ത​ബാ​ധി​ത​രു​മാ​യി സം​സാ​രി​ച്ചു. തി​ക്കും തി​ര​ക്കു​മു​ണ്ടാ​യ സ്ഥ​ലം അ​വ​ർ പ​രി​ശോ​ധി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു.

Kerala

ക​രൂ​ർ ദു​ര​ന്തം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ടി​വി​കെ, ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ ന​ട​നും രാ​ഷ്‌​ട്രീ​യ​നേ​താ​വു​മാ​യ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും 41 പേ​ർ മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​ക്ക് കൈ​മാ​റ​ണ​മെ​ന്ന ടി​വി​കെ ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ മ​ധു​ര ബ​ഞ്ച് പ​രി​ഗ​ണി​ക്കും.

സം​ഭ​വ​ത്തി​നു തൊ​ട്ടു​മു​ന്പ് ക​ല്ലേ​റു​ണ്ടാ​യെ​ന്നും ഇ​ട​യ്ക്ക് വൈ​ദ്യു​തി നി​ല​ച്ചെ​ന്നും ടി​വി​കെ ആ​രോ​പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ടി​വി​കെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ല. ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്ന​തി​നു വി​ശ്വ​സ​നീ​യ​മാ​യ തെ​ളി​വു​ക​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍​നി​ന്നു ല​ഭി​ച്ചി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ക​രൂ​രി​ലെ ഡി​എം​കെ ഭാ​ര​വാ​ഹി​ക​ള്‍​ക്കു ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കു​ണ്ടെ​ന്നും ടി​വി​കെ അ​ഭി​ഭാ​ഷ​ക​ൻ വെ​ളി​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ശ​നി​യാ​ഴ്ച​യു​ണ്ടാ​യ ദു​ര​ന്തം അ​ന്വേ​ഷി​ച്ച് ഉ​ത്ത​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ വി​ജ​യ്‌​യു​ടെ റാ​ലി​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഞാ​യ​റാ​ഴ്ച പ​രി​ഗ​ണി​ച്ചി​ല്ല. ക​രൂ​രി​ൽ പ​രി​ക്കേ​റ്റ സെ​ന്തി​ൽ ക​ണ്ണ​ൻ എ​ന്ന​യാ​ളാ​ണ് ഹ​ർ​ജി ന​ല്കി​യ​ത്. ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ച്ചേ​ക്കും

Kerala

ക​രൂ​ർ ദു​ര​ന്തം: മ​ര​ണം 41 ആ​യി; ചി​കി​ത്സ​യി​ലു​ള്ള​ത് 50 പേ​ര്‍, ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​രി​ൽ ന​ട​നും രാ​ഷ്‌​ട്രീ​യ​നേ​താ​വു​മാ​യ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും മ​രി​ച്ച​വ​രു​ടെ സം​ഖ്യ 41 ആ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 65കാ​രി സു​ഗു​ണ​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

അ​ഞ്ചു വീ​തം ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും 18 സ്ത്രീ​ക​ളും 13 പു​രു​ഷ​ന്മാ​രു​മാ​ണ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​ത്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 55 പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു. അ​മ്പ​തി​ല​ധി​കം പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ ര​ണ്ട് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ക​രൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ അ​നാ​സ്ഥ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​രം ക​രൂ​ർ പോ​ലീ​സ് ടി​വി​കെ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഏ​കാം​ഗ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ജ​സ്റ്റീ​സ് അ​രു​ണ ജ​ഗ​ദീ​ശ​ൻ ക​രൂ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി ദു​രി​ത​ബാ​ധി​ത​രു​മാ​യി സം​സാ​രി​ച്ചു. തി​ക്കും തി​ര​ക്കു​മു​ണ്ടാ​യ സ്ഥ​ലം അ​വ​ർ പ​രി​ശോ​ധി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി എം. ​കെ. സ്റ്റാ​ലി​ൻ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​പ​ള​നി​സ്വാ​മി, ബി​ജെ​പി നേ​താ​ക്ക​ളാ​യ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ, കെ. ​അ​ണ്ണാ​മ​ലൈ, വി​സി​കെ അ​ധ്യ​ക്ഷ​ൻ തോ​ൽ തി​രു​മാ​വ​ള​വ​ൻ, പി​എം​കെ നേ​താ​വ് അ​ൻ​പു​മ​ണി രാ​മ​ദാ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു.

National

"റാ​ലി​ക്കി​ടെ പോ​ലീ​സ് ലാ​ത്തി വീ​ശി, ക​ല്ലേ​റു​ണ്ടാ​യി': ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ആ​രോ​പി​ച്ച് ടി​വി​കെ ഹൈ​ക്കോ​ട​തി​യി​ൽ

ചെ​ന്നൈ: ക​രൂ​രി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 40 പേ​ർ മ​രി​ച്ച ദു​ര​ന്ത​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് വി​ജ​യ്‌​യു​ടെ ടി​വി​കെ പാ​ർ​ട്ടി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ടി​വി​കെ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ൽ​കി​യ​ത്.

റാ​ലി​ക്കി​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി​യെ​ന്നും ദു​ര​ന്തം ന​ട​ക്കു​ന്ന​തി​ന് മു​മ്പ് റാ​ലി​ക്കു​നേ​രെ ക​ല്ലേ​റു​ണ്ടാ​യെ​ന്നും ടി​വി​കെ ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചു. ദു​ര​ന്ത​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ള​ട​ക്കം സ്വ​ത​ന്ത്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ് ടി​വി​കെ​യു​ടെ ആ​വ​ശ്യം.

ഹ​ര്‍​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക. കോ​ട​തി തീ​രു​മാ​ന​ത്തി​നു​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ടി​വി​കെ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

National

ക​രൂ​ർ ദു​ര​ന്തം: അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

ചെ​ന്നൈ: ക​രൂ​ര്‍ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ര്‍​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്നു. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള ത​മി​ഴ്നാ​ട് എ​ഡി​ജി​പി എ​സ്‍. ഡേ​വി​ഡ്സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. ആ​റ് എ​സ്‍​പി​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​യു​ടെ അ​റ​സ്റ്റ് ഉ​ട​നി​ല്ല. അ​റ​സ്റ്റ് ഉ​ട​ൻ​വേ​ണ്ട​ന്ന ധാ​ര​ണ​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. തി​ടു​ക്ക​പ്പെ​ട്ട് കേ​സെ​ടു​ത്താ​ൽ അ​ത് വി​ജ​യ്‌​ക്ക് അ​നു​കൂ​ല വി​കാ​ര​മു​ണ്ടാ​ക്കി​യേ​ക്കു​മെ​ന്നും രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ തീ​രു​മാ​ന​മെ​ന്നും വ്യ​ഖ്യാ​നി​ക്ക​പ്പെ​ട്ടേ​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് വൈ​കി​പ്പി​ക്കു​ന്ന​ത്. വി​ജ​യ്‌​യു​ടെ അ​റ​സ്റ്റ് കോ​ട​തി​നി​ർ​ദേ​ശം വ​രെ കാ​ത്തി​രി​ക്കാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം.

ക​രൂ​രി​ൽ വി​ജ​യ്‌​യു​ടെ റാ​ലി​യി​ൽ ഉ​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ൽ 39പേ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ടി​വി​കെ സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ട​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വി​ജ​യ്‍​ക്കെ​തി​രെ ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല.

National

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി അ​വാ​ർ​ഡ് യേ​ശു​ദാ​സി​ന്; ശ്വേ​ത മോ​ഹ​ന് ക​ലൈ മാ​മ​ണി പു​ര​സ്കാ​രം

ചെ​ന്നൈ: ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി പു​ര​സ്കാ​രം ഗാ​യ​ക​ൻ കെ.​ജെ. യേ​ശു​ദാ​സി​ന്. സം​ഗീ​ത മേ​ഖ​ല​യ്ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഈ ​പു​ര​സ്കാ​രം.

ഗാ​യി​ക ശ്വേ​ത മോ​ഹ​നും ന​ടി സാ​യ് പ​ല്ല​വി​ക്കും ക​ലൈ​മാ​മ​ണി പു​ര​സ്കാ​രം ല​ഭി​ച്ചു. 2021ലെ ​ക​ലൈ​മാ​മ​ണി പു​ര​സ്കാ​ര​മാ​ണ് സാ​യ് പ​ല്ല​വി​ക്ക് ല​ഭി​ച്ച​ത്. 2023ലെ ​പു​ര​സ്കാ​ര​മാ​ണ് ശ്വേ​ത​യ്ക്ക് ന​ൽ​കു​ന്ന​ത്. അ​ടു​ത്ത മാ​സം ചെ​ന്നൈ​യി​ൽ വ​ച്ചാ​യി​രി​ക്കും പു​ര​സ്കാ​ര വി​ത​ര​ണം.

സാ​യ് പ​ല്ല​വി​ക്ക് പു​റ​മേ ന​ട​ൻ എ​സ്.​ജെ. സൂ​ര്യ​യും സം​വി​ധാ​യ​ക​ൻ ലിം​ഗു​സ്വാ​മി​യും 2021ലെ ​ക​ലൈ മാ​മ​ണി പു​ര​സ്കാ​രം നേ​ടി.

ന​ട​ന്മാ​രാ​യ വി​ക്രം പ്ര​ഭു, ജ​യ വി.​സി. ഗു​ഹ​നാ​ഥ​ൻ‌, ഗാ​ന​ര​ച​യി​താ​വ് വി​വേ​ക, പി​ആ​ർ​ഒ ഡ​യ​മ​ണ്ട് ബാ​ബു എ​ന്നി​വ​ർ​ക്കാ​ണ് 2022ലെ ​ക​ലൈ​മാ​മ​ണി പു​ര​സ്കാ​രം.

ന​ട​ൻ മ​ണി​ക​ണ്ഠ​ൻ‌, ജോ​ർ​ജ് മാ​രി​യ​ൻ, ഛായാ​ഗ്രാ​ഹ​ക​ൻ സ​ന്തോ​ഷ് കു​മാ​ർ, പി​ആ​ർ​ഒ നി​കി​ൽ മ​രു​ക​ൻ എ​ന്നി​വ​രാ​ണ് ശ്വേ​ത മോ​ഹ​നൊ​പ്പം 2023ലെ ​അ​വാ​ർ​ഡ് പ​ങ്കി​ടു​ക.

Latest News

Up